കല്ലടിക്കോട് :കരിമ്പ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരാനി സെന്ററിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് എംഎൽഎ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക വകയിരുത്തിയാണ് ലൈറ്റ് സ്ഥാപിച്ചത്.ആറിടങ്ങളിൽ ഈവിധം ലൈറ്റ് സ്ഥാപിക്കുന്ന നടപടി ജനങ്ങൾക്ക് ഗുണകരമാകും.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ .കോമളകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ, കെസി.ഗിരീഷ്,എൻ.കെ.നാരായണൻകുട്ടി,പിജി.വത്സൻ,രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Post a Comment