എ.സി.ഷണ്മുഖദാസ് സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടൽ വനം,വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.

 

കാരാകുർശ്ശി: എൻ.സി.പി കാരാകുറുശ്ശി മണ്ഡലം കമ്മിറ്റി എ.സി.ഷണ്മുഖദാസ് സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടൽ വനം,വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. എൻ.സി.പി  കാരാകുറിശ്ശി മണ്ഡലം കമ്മിറ്റിപ്രസിഡൻറ് കല്ലടി ഹംസക്കുട്ടി അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം പി.അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ, സംസ്ഥാന ട്രഷറർ പി.ജെ.കുഞ്ഞുമോൻ, പാലക്കാട് ജില്ലാ പ്രസിഡൻറ് എ.രാമസ്വാമി, പി.എ റസാഖ് മൗലവി, എ.വി.വല്ലഭൻ, ഓട്ടൂർ ഉണ്ണികൃഷ്ണൻ , കാപ്പിൽ സൈതലവി, എ.ഷൗക്കത്തലി, എ.കെ.മുഹമ്മദ് റാഫി, കെ.അഷറഫ്, മുസ്തഫ കോലാനി എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post