പാലക്കാട്: ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികൾ ആശുപത്രിയിൽ. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. മൂന്ന് ദിവസങ്ങളിലായി 20 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചിക്കേട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന അഗസ്ത്യ ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെൻഡ്‌സ് ഫാക്ടറിയിലാണ് സംഭവം നടന്നത്.ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഫാക്ടറിൽ വാതക ചോർച്ചയുണ്ടായത്. തുടർന്ന് വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെയും ഇന്നുമായി മറ്റു തൊഴിലാളികളും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് യൂണിറ്റുകളായാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ഇതിൽ ഒഴിവാക്കിയ ഡയിംഗ് യൂണിറ്റിലെ മലിന ജലത്തിൽ നിന്നും ഉയർന്ന പുകയായിരിക്കണം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വേണ്ട പരിശോധനകൾ നടത്തുമെന്ന് ഫാക്ടറി അധികൃതർ അറിയിച്ചു
Post a Comment