കല്ലടി കോളജിൽ ബജറ്റ് ചർച്ച നടത്തി

മണ്ണാർക്കാട് : എം ഇ എസ് കല്ലടി കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആ ഭിമുഖ്യത്തിൽ 2024ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. 

പ്രിൻസിപ്പൽ ഡോ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ ജലീൽ, എക്സ്റ്റ ൻഷൻ കോർഡിനേറ്റർ ഡോ. സഞ്ജീവ് കുമാർ, മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുജിൻ കെ എൻ, എസ് എൻ ജി എസ് പട്ടാമ്പി കോളേജിലെ അസി. പ്രൊഫ. ഡോ. ശിവകുമാർ.എ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രെട്ടറി രമേശ് പൂർണിമ, ഇക്കണോമിക്‌സ് വിഭാഗം മേധാവി രാമദാസ്, ഡോ. നസിയ എന്നിവർ സം സാരിച്ചു.

സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ കൂടെ പരിഷ്കരണ നടപടികളിലൂടെ മുന്നോട്ട് പോകും എന്ന വ്യക്തമായ സന്ദേശമാണ് 2024 ലെ ബഡ്‌ജറ്റ് നൽകുന്നതെന്നും ബജറ്റിൽ ഇളവുകൾ നൽകിയിരിക്കുന്നത് വൻകിട കോർപ്പറേറ്റു കമ്പനികൾക്കാണെന്നും ചെറുകിട വ്യാപാര മേഖലയെ
സംബന്ധിച്ചിടത്തോളം നിരാ
ശാജനകമാണെന്നും ചർച്ചയിൽ
പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post