തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പ്രിൻസിപ്പലിന്റെ ക്രൂരമർദ്ദനം. ചാവക്കാട് പാലയൂർ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയെയാണ് പ്രിൻസിപ്പൽ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. പാലുവായ് സ്വദേശിയായ 13 വയസുകാരനാണ് പ്രിൻസിപ്പലിന്റെ മർദ്ദനമേറ്റത്.കുട്ടിയുടെ ഇടത് ചെവിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രിൻസിപ്പൽ കൈ കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ചെവിക്ക് വേദന അനുഭവപ്പെട്ടതോടെ വിദ്യാർത്ഥിയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാതാപിതാക്കൾ ചാവക്കാട് പോലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Post a Comment