കരിമ്പുഴ: കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിന് എംപി ഫണ്ടില്‍ നിന്നും അനുവദിച്ച കംപ്യൂട്ടര്‍ ലാബ് കെട്ടിടം ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം പി നിർവഹിച്ചു. സ്കൂ ളിന് കംപ്യൂട്ടര്‍ ലാബ് അനുവദിച്ചത്. 40 ലക്ഷം രൂപയാണ് കെട്ടിടത്തിനായി എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചത്. കര്‍ഷകശ്രീ സ്പ്ന ജെയിംസ് സ്കൂ ളിന് ഒരു കംപ്യൂട്ടര്‍ നല്‍കി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഫെഡ റേഷന്‍ ഓഫ് ദി ബ്ലൈന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഹബീബ്.സി, ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുള്‍ ഹക്കീം, കരിമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.എ.തങ്ങള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാജിറ.എന്‍, ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി അധ്യക്ഷ സമീറ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മറ്റി അധ്യക്ഷന്‍ അനസ് പൊമ്പ്ര, പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ കുന്നത്ത്, എന്‍ മോഹനന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.രാജന്‍, ജില്ലാ പ്രസിഡന്‍റ് വി.എന്‍.ചന്ദ്രമോഹനന്‍, പ്രധാനധ്യാ പിക നോബിള്‍ മേരി ചാക്കോ, കെ. എഫ്.ബി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ. എസ്.ഹരികുമാര്‍, മുന്‍ പ്രധാനധ്യാ പകന്‍ രമേഷ്.പി.കെ, പി.ടി.എ പ്രസി ഡന്‍റ് പി. മുരളീധരന്‍, സ്റ്റാഫ് സെക്രട്ടറി മഹേഷ്.പി എന്നിവര്‍ പ്രസംഗിച്ചു.
Post a Comment