അക്ഷയ പാത്രം ഒന്നാം വാര്‍ഷികം ആഘോഷിച്ചു

 

മലമ്പുഴ : വിശപ്പിനൊരു കൈതാങ്ങ് എന്ന ആപ്തവാക്യവുമായി അകത്തേതറയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ആരംഭിച്ച അക്ഷയ പാത്രം എന്ന സംഘടനയുടെ നേതൃത്ത്വത്തില്‍ മന്തക്കാട് കവലയില്‍ സൗജന്യ ഭക്ഷണ അലമാര സ്ഥാപിച്ചതിന്റെ ഒന്നാം വാർഷിക ആഘോഷം മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും രാവിലെയും ഉച്ചക്കും മുടങ്ങാതെ അലമാരയില്‍ ഭക്ഷണം കൊണ്ടുവന്ന് വക്കുന്നത് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ വരുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റാനുള്ള കൈ താങ്ങാവുന്നത് നാടിന്റെ നന്മയാണെന്ന് രാധിക മാധവൻ പറഞ്ഞു.



സംഘടനപ്രസിഡന്റ് അഭിലാഷ് വർമ്മ അദ്ധ്യക്ഷനായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, കമലാധരൻ മാസ്റ്റർ, കെ വി വി ഇ എസ് മലമ്ബുഴ യൂണിറ്റ് പ്രസിഡന്റ് അപ്പുകുട്ടൻ, ബി ജെ പി മലമ്ബുഴ മണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ , ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധി മുകേഷ്, സംഘടന ട്രഷറർ അയ്യപ്പദാസ് എന്നിവർ പ്രസംഗിച്ചു. ലഡു വിതരണവും ഉണ്ടായി.


Post a Comment

Previous Post Next Post