അരങ്ങിൽ അരനൂറ്റാണ്ട്- നാടകവും നാടകപ്രസ്ഥാനങ്ങളും പൊതുരംഗത്തു നിന്നും നിറം മങ്ങിത്തുടങ്ങിയിട്ടും ഈ നാടകാചാര്യന്റെ മൊഴികൾക്ക് ഇപ്പോഴും തിളക്കമാണ്. അരങ്ങിലെത്തി 'മറുമൊഴി'

 

മണ്ണാർക്കാട് :നാടക രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട കെ പി എസ് പയ്യനെടം ആദ്യ നാടകങ്ങളുടെ ഊഷ്മളമായ ഓർമയിൽ കുറുംബ ഭഗവതി ക്ഷേത്രം മൈതാനിയിൽ വീണ്ടും നാടകം അവതരിപ്പിച്ചു.പൂരാ ഘോഷത്തോടനുബന്ധിച്ച് നടത്തിയ നാടകം തിങ്ങി കൂടിയ വൻ ജനാവലിക്ക് ആവേശകരമായ അനുഭവമായി.ഒരു നാടകകൃത്തിന്റെ അനുഭവാവിഷ്കാരമാണ് മറുമൊഴി.നാടകങ്ങൾ നിരോധിക്കപ്പെടുകയും എഴുത്തുകാരും കലാസാഹിത്യ പ്രവർത്തകരും ഭീഷണി നേരിടുകയും ചെയ്യുന്ന വർത്തമാനകാലത്തിന്റെ നേർചിത്രമാണ് നാടകത്തിന്റെ ഇതിവൃത്തം.കലാ കേരളത്തിന് ഇന്ന് സുപരിചിതമാണ് കെ പി എസ് എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന നാടകകൃത്തിനെ.തൻ്റെ നാട്ടുപ്രദേശമായ പയ്യനെടത്തെയും പേരിനൊപ്പം ചേർത്ത്  കേരളത്തിലങ്ങോളമിങ്ങോളം കലാസാഹിത്യ നന്മ പ്രചാരണവുമായി നടക്കാൻ തുടങ്ങിയിട്ട് അമ്പതു വർഷം പിന്നിട്ടു.ജില്ലയുടെയും കേരളത്തിൻ്റെയും സാസ്കാരിക രംഗത്തെയും കൊടിയടയാളമായി കെ പി എസിനെ കലാ സ്നേഹികൾ  ഏറ്റെടുക്കുകയായിരുന്നു.പച്ചയായ മനുഷ്യനെ,അവൻ്റെ സാമൂഹിക വിഷയങ്ങളെ അതിനു കാരണമാകുന്ന വ്യവസ്ഥിതിയെ ജനങ്ങളുമായി നേരിട്ടു സംവദിക്കുക എന്ന കെ പി എ സി ൻ്റെ സമർത്ഥമായ കലാപ്രവർത്തനങ്ങൾ അഭിമാനത്തിന്റെ  അരനൂറ്റാണ്ട് പിന്നിടുകയാണ്.പയ്യനെടം നാടകശാലയുടെ നേതൃത്വത്തിലാണ് നാടകം അരങ്ങേറിയത്.തന്റെ കലാപ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകിയിട്ടുള്ള നാട്ടുകാർക്കിടയിൽ തന്നെ അരനൂറ്റാണ്ടിനു ശേഷവും നിത്യപ്രസക്തമായ സന്ദേശവുമായി ഒരു നാടകം അവതരിപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ് കെ പി എസ് പയ്യനെടം എന്ന നാടകാചാര്യൻ.കെ പി എസ് പയ്യനെടം തന്നെ രചനയും സംവിധാനവും നിർവഹിച്ച മറുമൊഴി എന്ന നാടകവും അതിലെ അവതരണഗാനവും ആസ്വാദ്യകർക്ക് സ്വീകാര്യമായി.

ഉണരുന്നു...നാടുണരുന്നു....

തനിമൊഴിതൻ ശംഖൊലികളുമായി

കലയുടെ വിളനിലമാകിയ നാടിതിൽ മറുമൊഴികളുമായണയുന്നു...

 യവനികയുയരുന്നു പൂ-

തളികയുമേന്തി സ്വാഗതമരുളുന്നു

 ഞങ്ങൾ സ്വാഗതമരുളുന്നു...


Post a Comment

Previous Post Next Post