കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി


 അഗളി: കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരരറ സ്വദേശി ചെന്നാംകുന്നേല്‍ വീട്ടില്‍ കനകാംബരൻ- ശാന്ത ദമ്ബതികളുടെ മകൻ ജിനീഷ് കനകൻ എന്ന ഉണ്ണി (37)യെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം ആറോടെ കോട്ടത്തറ പട്ടിമാളത്ത് കെഎല്‍ 50 എ 4224 നമ്ബർ കാറില്‍ ഡ്രൈവർ സീറ്റില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വിഷത്തിന്‍റെ ടിൻ കാറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം അഗളി സർക്കാർ ആശുപത്രി മോർച്ചറിയില്‍. ഭാര്യ: ധോണിഗുണ്ട് ഊരിലെ വള്ളി. മക്കള്‍: അനുഗ്രഹ, അഭിനന്ദ്, അനുശ്രീ. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് അഗളി പോലീസ് പറഞ്ഞു.





Post a Comment

Previous Post Next Post