തൃശൂർ: ഗുരുവായൂരപ്പന് ഇന്ന് തത്ത്വകലശാഭിഷേകം. ജീവൻ, പ്രാണൻ തുടഭങ്ങി 25 തത്ത്വങ്ങൾ കൊണ്ട് ഹോമം ചെയ്ത്, സമ്പാദം പൂജിച്ച കലശത്തിലാക്കിയതാണ് അഭിഷേകം. 1000 കലശവും ബ്രഹ്മകലശവും ഭഗവാന് അഭിഷേകം ചെയ്യും.ക്ഷേത്ര ചൈതന്യത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹാരമായാണ് തത്ത്വകലശാഭിഷേകം നടത്തുന്നത്. സോപാനത്തിന് മുന്നിലെ നമസ്കാര മണ്ഡപത്തിൽ പ്രത്യേക ഹോമകുണ്ഡമൊരുക്കിയാണ് ചടങ്ങ് നടത്തുക.ശീവേലി കഴിഞ്ഞാൽ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. ആറ് മണിക്കൂറോളമാകും നിയന്ത്രണമുണ്ടാവുക. രാവിലെ 11 വരെ ഭക്തർക്ക് നാലമ്പലത്തിന് പുറമേ നിന്ന് തൊഴാവുന്നതാണ്. ബുധനാഴ്ച രാത്രി ഉത്സവം കൊടിയേറും. അന്നേ ദിവസം ഉച്ചയ്‌ക്ക് ശേഷം ആനയോട്ടവും രാവിലെ ആനയില്ലാ ശീവേലിയും നടക്കും.
Post a Comment