മലപ്പുറം: നഗരസഭ ബജറ്റ് അവതരണത്തിനിടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. മഞ്ചേരി നഗരസഭയിലാണ് സംഭവം. യുഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. പ്രതിപക്ഷ കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്ന വാർഡുകളെ ബജറ്റിൽ അവഗണിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.നഗരസഭ വൈസ് പ്രസിഡന്റ് വിപി ഫിറോസ് ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് ഭരണ- പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
പ്രതിപക്ഷ കൗൺസിലർമാർ ബജറ്റ് രേഖകൾ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ആറ് പ്രതിപക്ഷ കൗൺസിലർമാരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Post a Comment