തൃശൂർ: എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. ചൊവ്വൂരിന് സമീപം ഇന്ന് വൈകിട്ടോടെയാണ് ഇരുവരും പിടിയിലായത്. പെരിഞ്ഞനം സ്വദേശി ഷിവാസ്, പാലക്കാട് നെന്മാറ സ്വദേശി ബ്രിജിത എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രണ്ട് പാക്കറ്റുക്കളിലാക്കി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്.
പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം പരിശോധിക്കും. സംഘത്തിലെ മറ്റ് കണ്ണികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Post a Comment