ശ്രീകൃഷ്ണപുരം : കാട്ടുകുളം പരിയാനമ്പറ്റ ക്ഷേത്രത്തിലെ പൂരം സമാപിച്ചു. നാടിന്റെ നാനാദിക്കിൽനിന്നും പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. വൈകുന്നേരം 5 മണിയോടെ ക്ഷേത്രമുറ്റത്ത് കുതിര, കാള, തേര് എന്നിവയുടെ കളിപ്പിക്കലും തുടർന്ന് വ്യത്യസ്തമായ ചുവടുകളുമായി എത്തിയ തിറകളും ജനമനസ്സുകളിൽ ഇടംപിടിച്ചു.5.30 ന് വടക്കൻ വേല ക്ഷേത്രമുറ്റത്തേക്ക് ഇറങ്ങി. പ്രശസ്തരായ വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യത്തോടെ ഗജവീരന്മാർ ക്ഷേത്രം വലംവെച്ചു. തുടർന്ന് കിഴക്കൻ വേലയും പടിഞ്ഞാറൻ വേലയും ക്ഷേത്രമുറ്റത്തേക്ക് ഇറങ്ങി. വാദ്യകലാകാരന്മാർ ഈ പൂരം അവരുടേതാക്കിമാറ്റി ജനഹൃദയത്തിലേക്കിറങ്ങിച്ചെന്നു. ചെണ്ടമേളത്തോടൊപ്പം ജനങ്ങളൊന്നാകെ കൈയുയർത്തി താളം പിടിക്കുന്നത് നല്ലൊരു ദൃശ്യാനുഭവംതന്നെയായിരുന്നു.
Post a Comment