ആറ്റുകാൽ പൊങ്കാല; അവസാന ഘട്ട തയാറെടുപ്പിൽ തലസ്ഥാന നഗരി; തിരുവനന്തപുരത്ത് മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കില്ല

 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കില്ല. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന മേഖലകളിലും വെള്ളാർ വാർഡിലുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 24-ന് വൈകിട്ട് ആറ് മുതൽ 25-ാം തീയതി വൈകിട്ട് ആറ് വരെയാണ്മദ്യവിൽപ്പനശാലകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് 17-ന് തുടക്കമാകും. ഉത്സവത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. തലസ്ഥാന നഗരിയെങ്ങും പൊങ്കാലയ്‌ക്കായുള്ള കാത്തിരിപ്പിലാണ്.പൊങ്കാലയ്‌ക്ക് ആവശ്യമായ മൺകലങ്ങളും ഇഷ്ടികകളും ആവശ്യ സാമഗ്രികളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. 17-ന് രാവിലെ എട്ട് മണിയോടെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം ഫെബ്രുവരി 27-ന് സമാപിക്കും.


Post a Comment

Previous Post Next Post