ആദിവാസികളുടെ ക്ഷേമത്തിന് സർക്കാർ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണ മെന്ന് കാഞ്ഞിരപ്പുഴ ഊരുകൂട്ടം

 

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഇരുമ്പകചോലയിലെ വെറ്റിലചോല ആദിവാസി കോളനിയിൽ 82 ഓളം കുടുംബങ്ങൾക്ക് വീടുകളുടെ പുനരുദ്ധാരണത്തിന് സേഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്നും പ്രദേശത്തേക്ക് ആവശ്യമായ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്നും അടിയന്തിര ഇടപെടൽ ആവശ്യമാണെന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന്നും ഊരുകൂട്ടം തീരുമാനിച്ചു



. കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രദീപ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷ മിനിമോൾ ജോൺ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫിസർ സുരേന്ദ്രൻ, ഊരുമൂപ്പൻ വീരേന്ദ്രൻ, ഓവർസിയർ ശ്രുതി എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post