പാലക്കാട്: മൂത്രത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന കണ്ടെത്തലുമായി പാലക്കാട് ഐഐടി. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് നിര്‍ണായക കണ്ടുപിടുത്തം.മഗ്‌നീഷ്യം എയര്‍ ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് ഉറവിടത്തില്‍ നിന്ന് വേരിതിരിച്ച് പഴകിയ മൂത്രം ‘കാറ്റലൈസ്ഡ് റിസോഴ്‌സ് വീണ്ടെടുക്കല്‍’ എന്നതാണ് പരീക്ഷണം. ഒരേ സമയം വൈദ്യുതിയും ജൈവവളവും മൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും.അഞ്ച് ലിറ്റര്‍ മൂത്രത്തില്‍ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 712 വോള്‍ട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഗവേഷകസംഘം ഉല്‍പാദിപ്പിച്ചു. ഈ വൈദ്യുതി ഉപയോഗിച്ച് എല്‍ഇഡി ലാംപുകള്‍ പ്രകാശിപ്പിക്കാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും കഴിയും.
വൈദ്യുതിയ്ക്ക് പുറമേ ജൈവവളവും മൂത്രത്തില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ ആവുമെന്ന് ഗവേഷകസംഘം പറയുന്നു. വിസര്‍ജ്യവുമായി കലരാത്ത മൂത്രത്തില്‍ നിന്ന് മാത്രമേ ഉല്‍പാദനം സാധ്യമാകൂ. നിലവില്‍ മൃഗങ്ങളുടെ മൂത്രമാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്.മനുഷ്യ മൂത്രത്തില്‍ നിന്നും വൈദ്യുതി ഉല്പാദനം സാധ്യമാണെന്ന് ഗവേഷക സംഘം പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് കീഴിലുള്ള സയന്‍സ് ഫോര്‍ ഇക്വിറ്റി എംപവര്‍മെന്റ് വിഭാഗം പദ്ധതി വിപുലീകരിക്കാന്‍ ആവശ്യമായ ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post a Comment