സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

 

വെള്ളിനേഴി  ഇ. എസ്. ടി. എം.  എ. എൽ. പി. സ്കൂളിൻ്റെ 71-ആം വാർഷികാഘോഷവും പ്രധാനാധ്യാപകൻ പി. പി. സുബ്രഹ്മണ്യൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു.  വിദ്യാലയത്തിൽ പുതുതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം ഷൊർണൂർ നിയോജക മണ്ഡലം എം.എൽ.എ.  പി. മമ്മികുട്ടി ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഒ. ഗോപാലകൃഷ്ണൻ സ്വാഗതം അർപ്പിച്ച് സംസാരിച്ചു.  നവീകരിച്ച സ്റ്റേജിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബിന്ദു.വി. നിർവഹിച്ചു.ചെർപ്പുളശ്ശേരി ബി. പി. സി. എൻ. പി. പ്രിയേഷ് കുട്ടികളുടെ രചനകൾ, സംയുക്ത ഡയറി എന്നിവ പ്രകാശനം ചെയ്തു.  L.S.S. വിജയികളെ അനുമോദിച്ചു. പ്രധാന അധ്യാപകൻ പി. പി. സുബ്രഹ്മണ്യൻ, മാനേജർ ഇ. വിനീത്, സി.ആർ.സി.സി. അംഗം എ. രാജേഷ്, പി.ടി.എ. പ്രസിഡണ്ട് കെ. രാജേഷ്, അധ്യാപികമാരായ സിന്ധു. എം, ഉഷ. കെ, പ്രിയങ്ക. എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.





Post a Comment

Previous Post Next Post