കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതി;പൈപ്പ് ഇടാൻ പുതിയ ഡിസൈൻ സമാർപിപ്പിക്കും


 കല്ലടിക്കോട്: കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ അവസാന ഘട്ട പ്രവർത്തനങ്ങള്‍ വേനല്‍ കടുക്കും മുമ്ബേ പൂർത്തികരിക്കാൻ കലക്ടർ എസ്.ചിത്രയുടെ സാന്നിധ്യത്തില്‍ പാലക്കാട് കലക്ടറുടെ ചേംബറില്‍ നടന്ന ജലവിഭവ വകുപ്പ്-ദേശീയപാത അതോറിറ്റി -ജനപ്രതിനിധി യോഗത്തില്‍ ധാരണയായി..22 കിലോമീറ്റർ ദൈർഘ്യമേറിയ പ്രദേശത്ത് പൈപ്പിടാൻ സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി പ്രത്യേക നിബന്ധന വെച്ച സാഹചര്യത്തിലാണ്. കല്ലടിക്കോടിനും മുണ്ടൂർ ഗ്രാമപഞ്ചായത്ത് അതിർത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പാലക്കാട്-കോഴിക്കോട് ദേശീയപാതക്കരികെ ജലവിതരണ പെൻസ്റ്റോക്ക് പൈപ്പിടങ്ങുന്നത് മുടങ്ങിയത്.ഇനി പുതുതായി പൈപ്പ് സ്ഥാപിക്കുന്ന രീതിക്ക് പ്രത്യേക ഡിസൈനും പ്ലാനും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എൻ.എച്ച്‌.എ.ഐയുടെ മേഖല ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. രൂപകല്‍പനയും പ്ലാനും നാഷനല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ച്‌ പൈപ്പിടല്‍ അനുമതിപത്രം നല്‍കിയാല്‍ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍നിന്ന് ജലവിതരണത്തിനുള്ള പൈപ്പ് വിന്യസിക്കുന്ന പ്രവൃത്തി നടത്താം. കലക്ടറുടെ സിറ്റിങ് ജല അതോറിറ്റി, എൻ.എച്ച്‌.എ.ഐ പ്രോജക്‌ട് എൻജിനീയർ, പൊതുമരാമത്ത് ദേശീയപാത ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ എന്നിവരാണ് പങ്കെടുത്തത്.നാലുവർഷം മുമ്ബ് കോങ്ങാട് നിയമസഭ മണ്ഡലത്തെ സ്പർശിക്കുന്ന ആറില്‍പരം ഗ്രാമപഞ്ചായത്ത് നിവാസികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വേനല്‍ ആരംഭത്തില്‍ ഈ മേഖലയില്‍ കടുത്ത ജലക്ഷാമം നേരിടുന്ന ഉള്‍നാടൻ ഗ്രാമങ്ങളും വരും.പദ്ധതി പ്രാവർത്തികമാകുന്നതോടെ കേരളശ്ശേരിക്കും കാഞ്ഞിരപ്പുഴക്കും ഇടയില്‍ നിരവധി ഗവ. സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവക്കും പ്രയോജനം ചെയ്യും.അന്തരിച്ച മുൻ എം.എല്‍.എ കെ.വി. വിജയദാസിന്റെ കാലത്താണ് പദ്ധതി ആവിഷ്കരിച്ച്‌ നിർദ്ദേശം സമർപ്പിച്ചത്. രണ്ട് കൊല്ലം മുമ്ബ് കാഞ്ഞിരപ്പുഴ ഡാം പ്രദേശത്ത് ജലശുദ്ധീകരണശാല നിർമിച്ചിരുന്നു.


Post a Comment

Previous Post Next Post