പത്മശ്രീ ലഭിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ ആദരിച്ചു

 

പത്മശ്രീ ലഭിച്ച തിരുവിതാംകൂർ രാജകുടുബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ  പ്രേം നസീർ സുഹൃത് സമിതി ഭാരവാഹികൾ ആദരിച്ചപ്പോൾ

തിരു:പത്മശ്രീ ലഭിച്ച തിരുവിതാംകൂർ രാജകുടുബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രേം നസീർ സുഹൃത് സമിതി ആദരിച്ചു.സമിതിയുടെ വകയായ പൊന്നാടയും ഉപഹാരവും ഉദയ സമുദ്ര ഹോട്ടൽ ഗ്രൂപ്പ് സി.എം.ഡി.രാജശേഖരൻ നായർ സമർപ്പിച്ചു. ഡോ:വാഴമുട്ടം ചന്ദ്രബാബു ആലപിച്ച സ്വാതിതിരുനാൾ കൃതിയായ 'പത്മനാഭ പാഹി ദ്വീപ പാസാര..എന്ന കീർത്തനത്തോടെയാണ് ചടങ്ങ് നടത്തിയത്.സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ,പനച്ചമൂട് ഷാജഹാൻ, സോമനാഥൻ ,റഹിം പനവൂർ, മുരളീധരൻ ,ജയകുമാരി, അഡ്വ.ഫസിഹ, ഗോപിനാഥ് തമലം,സുഗത ജയചന്ദ്രൻ , കലാദേവി,വിമൽ സ്റ്റീഫൻ എന്നിവർ തമ്പുരാട്ടിക്ക് പൊന്നാട ചാർത്തി.

Post a Comment

Previous Post Next Post