തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പാളയം ക്രൈസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടത്താനിരുന്ന ആരാധനകൾ ഒഴിവാക്കി. 25ന് രാവിലെ 10.30നാണ് അടുപ്പ് വെട്ട്. ഉച്ചയ്‌ക്ക് 2.30നാണ് നിവേദ്യം. വികാരി റവ. പി.കെ ചാക്കോ ആണ് ആരാധന ഒഴിവാക്കിയ വിവരം അറിയിച്ചത്. ദേവാലയത്തിന് മുന്നിലുള്ള വീഥിയിൽ പൊങ്കാലയിടുന്നവർക്ക് സൗകര്യമൊരുക്കാനാണ് തീരുമാനം.വിവിധ ഭാഷകളിലുള്ള ആരാധനയാണ് സാധാരണ രാവിലെ നടത്തുന്നത്. ഇതാണ് വേണ്ടെന്നുവച്ചത്.പകരം വൈകിട്ട് 5.30ന് പൊതു ആരാധന നടത്തും. പൊങ്കാല ഞായറാഴ്ച ആയതിനാലാണ് ചർച്ചിന്റെ തീരുമാനം. പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Post a Comment