മണ്ണാര്‍ക്കാട്: മേഖലയില്‍ ചൊവ്വാഴ്ച മൂന്നിടത്ത് തീപിടിത്തം. അഗ്നിരക്ഷാസേന സമയോചിതമായി തീയണച്ചതിനാല്‍ നാശനഷ്ടങ്ങള്‍ തടയാനായി.സ്വകാര്യ പറമ്ബുകളിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് രണ്ടിന് വട്ടമ്ബലത്തെ സ്വകാര്യ സ്ഥാപനത്തിനരികിലെ പറമ്ബിലെ ഉണക്കപ്പുല്ലിനാണ് ആദ്യം തീപിടിച്ചത്. സേനാംഗങ്ങളെത്തി അണച്ചതിനാല്‍ സമീപത്തെ മരമില്ലിലേക്ക് തീ പടർന്നില്ല.
തുടര്‍ന്ന് മൂന്നിന് തെങ്കര മൂത്താരുകാവിനു സമീപം അബ്ദുല്‍ജബ്ബാറിന്റെ എട്ട് ഏക്കര്‍ റബര്‍ തോട്ടത്തിന് സമീപം പുല്ലിന് തീപിടിച്ചു. വൈകീട്ട് അഞ്ചിന് ആര്യമ്ബാവിലെ മേലെ അരിയൂരിലുള്ള അബ്ദുല്‍ഖാദറിന്റെ പറമ്ബിലും തീപിടിത്തമുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന് അസി. സ്റ്റേഷന്‍ ഓഫിസര്‍ എ.കെ. ഗോവിന്ദന്‍കുട്ടി, ഗ്രേഡ് എസ്.ടി.ഒ കെ. മണികണ്ഠന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ കെ. സജിത്ത് മോന്‍, അനി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ വി. സുരേഷ് കുമാര്‍, എം. മഹേഷ്, കെ.വി. സുജിത്ത്, ഒ.എസ്. സുഭാഷ്, വി. നിഷാദ്, എം. അബ്ദുല്‍ ജലീല്‍, എം.ആര്‍. രാഗില്‍ എന്നിവർ നേതൃത്വം നല്‍കി.
Post a Comment