നവ്യാനുഭവം പകർന്ന് എടത്തനാട്ടുകര ജി.എച്ച്.എസ്.എസ്സിൽ അടൽ ടിങ്കറിംഗ് ലാബ് പ്രദർശനം

 

അലനല്ലൂർ:വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബിൽ നടത്തിയ റോബോട്ടുകളുടെ പ്രദർശനം കാഴ്ചക്കാർക്ക്അറിവനുഭവമായി.എക്കോ എന്ന് പേരുള്ള റോബോട്ടായിരുന്നു പ്രദർശനത്തിലെ മുഖ്യ താരം. പ്രദർശനംകാണാനെത്തിയവർ എക്കോയ്ക്ക്  ഹസ്തദാനം നടത്താനും കുശലം പറയാനും തിരക്ക് കൂട്ടി.റോബോട്ടുകൾ, കുട്ടികൾ നിർമ്മിച്ച ആർ.എഫ്.ഐ.ഡി. ഡോർ ലോക്ക് സിസ്റ്റം, ഫയർ ഫൈറ്റിംങ് റോബോട്ട്, സ്മാർട്ട് റെയിൻ വാട്ടർ ഹാർവെസ്റ്റിംങ്, ഡ്രോൺ, ബ്ലൈന്റ് ഗ്ലാസ്, ഓഫീസ് ഓട്ടോമേഷൻ തുടങ്ങി ഇരുപതോളം നൂതന ആശയങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്എന്നീ നൂതന സങ്കേതിക വിദ്യകളും കുട്ടികൾ കാണികൾക്ക് പരിചയപ്പെടുത്തി.സ്കൂളിലെ നൂറുകണക്കിനു വിദ്യാർഥികൾ, അധ്യാപകർ,രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ പ്രദർശനം കാണാനെത്തി.അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു. 



പ്രിൻസിപ്പാൾ എസ്. പ്രതിഭ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി.റഹ് മത്ത്, സ്റ്റാഫ് സെക്രട്ടറി വി.പി. അബൂബക്കർ, പി.ബി. മുർഷിദ്  എൻ. ജംഷീർ അധ്യാപകരായ കെ.ജി.സുനീഷ്, അച്ച്യുതൻ പനച്ചിക്കുത്ത് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ കെ. ഫൈഹ ഫിറോസ്, പി.റിഷ ഷെരീഫ്, ടി.കെ. ഷഫ്നാൻ , എ.പി അർഷിൻ, പി.ബി നവതേജ്, കെ. ധനഞ്ജയ്  എന്നിവർനേതൃത്വം നൽകി.


Post a Comment

Previous Post Next Post