കാഞ്ഞിരപ്പുഴ: പാലക്കാട് ഒലവക്കോട് മുതൽ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന 'പാഥേയം' ഭക്ഷണ വിതരണത്തിലേക്ക് തെങ്കര കോൽപ്പാടം സ്വദേശി അസൈനാർ മൗലവി സൗജന്യമായി ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ട അരി നൽകി. ഒരു ചാക്ക് അരിയാണ് നൽകിയത്. അരി 'പാഥേയം' സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന സതീഷ് മണ്ണാർക്കാട് ഏറ്റുവാങ്ങി.
മുന്നൂറോളം ആളുകൾക്കാണ് സതീഷ് മണ്ണാർക്കാട് ഭക്ഷണം ദിവസേന നൽകിവരുന്നത്.തെങ്കര കോൽപ്പാടം സ്വദേശി അസൈനാർ മൗലവി ഇതിനുമുമ്പും പല ഇടങ്ങളിലും മനുഷ്യസ്നേഹ പ്രവർത്തനങ്ങളിൽ പങ്കാളി ആയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ആളുകൾ നാടിന് ആവശ്യമാണെന്നും സതീഷ് മണ്ണാർക്കാട് പറഞ്ഞു.
Post a Comment