കാഞ്ഞിരപ്പുഴ :വറുതിയുടെ കാലമായിരുന്നെങ്കിലും ഇന്നും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നത് വിദ്യാലയങ്ങളാണെന്ന് പ്രമുഖ രാഷ്ട്രീയ നേതാവും മുൻ ലോക്സഭാംഗവുമായ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.ഒരു നൂറ്റാണ്ടിലേറെയായി നാടിന് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയം പൊറ്റശ്ശേരി സ്കൂളിന്റെ നൂറ്റി ഇരുപതാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്കൂള്‍കാലത്തെ സൗഹൃദങ്ങളും പങ്കിട്ടുള്ള ജീവിതവും എക്കാലത്തും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും.സ്കൂളില്‍ പഠിച്ച കാലഘട്ടത്തെ സ്നേഹിക്കാത്തവര്‍ക്ക് മറ്റൊന്നിനെയും സ്നേഹിക്കാന്‍ കഴിയില്ല.സ്കൂളിലേക്ക് പോകുന്നതും സ്കൂള്‍വിട്ട് വരുന്നതും ഇതിനിടയില്‍ സ്കൂളില്‍ ചിലവഴിക്കുന്നതുമായ സമയം ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഓര്‍മ്മകളാണ്.അതില്‍ നിന്നെല്ലാം ഏറെ പഠിക്കാനുമുണ്ടായിരുന്നു. ഏതൊരു നാടിന്റെയും സൗഹാർദ്ദവും കൂട്ടായ്മയും നിലനിർത്തുന്നത് പൊതുവിദ്യാലയങ്ങൾ ആണെന്നും പന്ന്യൻ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം റെജിജോസ് മുഖ്യാതിഥിയായി.പി.സി.സിദ്ദീഖ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ജനപ്രതിനിധികൾ സംഘടനാ നേതാക്കൾ പൗരപ്രമുഖർ നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.
പൊറ്റശ്ശേരി ഹയർസെക്കന്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യാനെത്തിയ മുൻലോകസഭാംഗം പന്ന്യൻ രവീന്ദ്രന് സ്കൂൾ അധികൃതർ സ്നേഹോപഹാരം സമ്മാനിക്കുന്നു
Post a Comment