വെള്ളക്കര കുടിശ്ശിക അടയ്ക്കണം

 

മണ്ണാർക്കാട്: ജല അതോറിറ്റിയിലെ ഉപഭോക്താക്കളിൽ ബി.പി.എൽ കാർഡ് ഉടമകൾ ആയിട്ടുള്ളവർ നിലവിൽ വെള്ളക്കരം കുടിശ്ശികയുണ്ടെങ്കിൽ 15 നു മുൻപ് അടച്ചുതീർത്ത് ബി.പി.എൽ ആനുകൂല്യം നിലനിർത്തണമെന്ന് അസി.എൻജിനീയർ അറിയിച്ചു.മീറ്റർ പ്രശ്നങ്ങൾക്ക് നോട്ടീസ് ലഭിച്ചവർ ഉടനെ തന്നെ മീറ്റർ മാറ്റി സ്ഥാപിക്കുകയും വേണം. അല്ലാത്തപക്ഷം  യാതൊരു അറിയിപ്പും കൂടാതെ ജലവിതരണ ബന്ധം റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.


Post a Comment

Previous Post Next Post