തച്ചമ്പാറ: പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന സന്ദേശവുമായി ഫെബ്രുവരി 17,18 തീയതികളിൽ തച്ചമ്പാറയിൽ നടത്തുന്ന ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിൽ സെമിനാർ നടത്തി.കോങ്ങാട് എംഎൽഎ അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.ഡോ.അമൽ സി.രാജൻ മുഖ്യപ്രഭാഷണം നടത്തി.ശാസ്ത്രവിജ്ഞാനവും മാനവിക വീക്ഷണവും പ്രചരിപ്പിച്ചുകൊണ്ടും വസ്തുതാപരമല്ലാത്ത കാര്യങ്ങൾക്ക് മുമ്പിൽ വിമർശന ബുദ്ധി ഉണർത്തിക്കൊണ്ടും ശാസ്ത്രീയ ചിന്തയിലേക്കെത്താൻ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് പരിഷത്ത് അവലംബിക്കുന്നത്.
നമ്മുടെ ഭരണഘടനയുടെ ബഹുസ്വരത ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്നു.ഈ മഹത്തായ രാജ്യം ഒരു തുറന്ന ജയിലായി മാറിക്കൊണ്ടിരിക്കുകയാണ്.ഭരണഘടന മൂല്യങ്ങളെ കാറ്റിൽ പറത്തിയും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം നിരാകരിച്ചു കൊണ്ടുമാണ് വർഗീയ ഫാഷിസ്റ്റ് ശക്തികൾ നയിക്കുന്ന കേന്ദ്ര ഭരണകൂടം ഇന്ന് നിലനിൽക്കുന്നത്.സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു.ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് സുധീർ.കെ.എസ്അധ്യക്ഷനായി.പി.എസ്.രാമചന്ദ്രൻ,പ്രദോഷ്.പി, ഡോ.സുമ, രാമചന്ദ്രൻ.എം,കെ.യദു,ഡി.മനോജ് തുടങ്ങിയവർ സംസാരിച്ചു
Post a Comment