കേരള സർക്കാറിൻ്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലുൾപ്പെടുത്തി അനുവദിച്ച 8 ലക്ഷം രൂപയും ശ്രീകൃ ഷ്ണപുരം ഗ്രാമ പഞ്ചായത്ത് മെയി ൻ്റനൻസ് ഫണ്ടിലുൾപ്പെടുത്തി അനു വദിച്ച8 ലക്ഷം രൂപയും ചേർത്ത് പതിനാറ് ലക്ഷം രൂപക്ക് ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളുടെ നേതൃ ത്വത്തിൽ നവീകരിച്ച മണ്ണമ്പറ്റ- കടമ്പഴിപ്പുറം റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു.റോഡിന്റെ ഉദ്ഘാടനം ഒറ്റപ്പാലം എം.എൽ.എ അഡ്വ.കെ.പ്രേംകുമാർ നിർവ്വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനിത ജോസഫ് അധ്യക്ഷത വഹിച്ചു.ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.രാജിക, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.സൈതാലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സുകുമാരൻ, ജനപ്രതിനിധികളായ വി.കെ.രാധിക, സി.ഹരിദാസൻ, കെ. കെ.ലിനി, ആസൂത്രണ സമതി ഉപാധ്യ ക്ഷന്മാരായപി.അരവിന്ദാക്ഷൻ, എം.സി.വാസുദേവൻ പ്രസംഗിച്ചു.
Post a Comment