മാങ്കുർശ്ശി പൂരത്തിന് കൊടിയേറി

 

തച്ചമ്പാറ :മാങ്കുർശ്ശി പൂരത്തിന് കൊടിയേറി  25 നാണ് പൂരം ആഘോഷിക്കുക.  എല്ലാ ദിവസവും രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ. വൈകിട്ട് 6.45 ന് പ്രത്യേക പരിപാടികൾ എന്നിങ്ങനെ ഉണ്ടാകും. വ്യാഴാഴ്ച്ച പാഠകം, നൃത്തനൃത്യങ്ങൾ,വെള്ളിയാഴ്ച്ച പാടാം നമ്മുക്ക് പാടാം,ശനിയാഴ്ച്ച വിവിധ കലാപരിപാടികൾ,ഞയറാഴ്ച്ച ലക്ഷർച്ചന, കൈകൊട്ടികളി,തിങ്കളാഴ്ച്ച സംഗീതരാവ്, ചൊവ്വാഴ്ച്ച  ഭജനാമൃതം, ബുധനാഴ്ച്ച കുച്ചിപുടി, ഗ്രാമോത്സവം 24, വ്യാഴാഴ്ച്ച നാടൻപാട്ട്, വെള്ളിയാഴ്ച്ച തിരുവാതിരകളി,ശനിയാഴ്ച്ച  നൂപുര പാദിക,ഞായറാഴ്ച്ച പൂരം ദിവസം രാവിലെ 4.30 മുതൽ വിശേഷാൽ പൂജകൾ വൈകീട്ട് 4 മണിക്ക് വേലയിളക്കൽ, 6.30 മുതൽ ദേശവേലകളായ നേടുമണ്ണ്, കുണ്ടംതോട്, വലിയവീട്, തച്ചമ്പാറ, മുരിങ്ങേനി, എടായ്‌ക്കൽ, ആനമുണ്ട, ചന്ദനംകുണ്ട്, ആലിൻചോട്- മാങ്കുറിശ്ശി, അരപ്പാറ എന്നീ വേലകൾ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തും.





Post a Comment

Previous Post Next Post