പാലക്കയം: ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി പാലക്കയം നിരവ് സ്വദേശി മാലുകെട്ടിൽ ബീന വർഗീസ്. തന്റെ നിരവധി വർഷത്തെഒരു ആഗ്രഹമാണ് നടന്നത്. വർഷങ്ങൾക്കു മുന്നേ ആലോചനയിൽ ഉണ്ടായിരുന്നു എങ്കിലും പലരുടെയും അഭിപ്രായത്തിൽ തന്നെ സങ്കടത്തിൽ ആഴ്ത്തിയിരുന്നു അതുപോലെതന്നെ മുടിപകുത്ത് നൽകുമ്പോൾ ഇത് ക്യാൻസർ രോഗികളിലേക്ക് എത്തുമോ, ആരുമായി ബന്ധപ്പെടണം, എവിടെയാണ് നൽകുക എന്ന സംശയവും ഉണ്ടായിരുന്നു.എന്നാൽ പള്ളിയിലെ ലാലു അച്ഛന്റെ അഭിപ്രായത്തിൽ വളരെയധികം വിശ്വസ്തതയും ഇതിനെക്കുറിച്ചുള്ള കൂടുതൽ അറിവുകളും ലഭിക്കുകയായിരുന്നു.
പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് ഇത് ഉപകാരപ്രദം ആകും അവരിൽ ഇത് എത്തും എന്ന് ഉറപ്പ് വന്നപ്പോഴാണ് താൻ മുടി നൽകിയത് മുൻപുതന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിഞ്ഞിരുന്നുവെങ്കിൽ മുൻപ് തന്നെ മുടി നൽകിയിരുന്നു ഏറ്റവും കൂടുതൽ താൻ ആഗ്രഹിക്കുന്നത് ഇതുപോലുള്ള രോഗങ്ങൾ ആർക്കും തന്നെ വരാതിരിക്കട്ടെ എന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ നാട്ടിലെയും മറ്റു പൊതുജനങ്ങളും അന്വേഷിച്ച് വിലയിരുത്തി പങ്കാളികളാവണമെന്നും ആഗ്രഹിക്കുന്നുവെന്ന് എന്നും ഭർത്താവും മക്കളും തന്നെ വളരെയധികം തന്നെ പിന്തുണച്ചിട്ടുണ്ട് എന്നും ബീന വർഗീസ് പറഞ്ഞു. ബീനയുടെ ഭർത്താവ് വർഗീസ് മക്കൾ മിഥുൻ വർഗീസ്,മൃദുല വർഗീസ് എന്നിവരാണ്. മുടിപകുത്ത് പാഥേയം കോഡിനേറ്റർ ആയ സതീഷ് മണ്ണാർക്കാട്ടിന് നൽകുകയായിരുന്നു. തൃശ്ശൂരിൽ ഉള്ള അമല ഹോസ്പിറ്റലിലേക്കാണ് കെൻസ് ഹെയർ ബാങ്ക് വഴി സതീഷ് മണ്ണാർക്കാട് മുടി നൽകുന്നത്.2023-2024 ൽ ആയി പാലക്കയത്തിൽ നിന്നും നാലാമത്തെ ആളാണ് സതീഷ് മണ്ണാർക്കാട് വഴി മുടി നൽകുന്നത്.
Post a Comment