പെരിന്തൽമണ്ണയുടെ സ്വപ്നങ്ങൾക്കും ഇനി വിശ്വാസത്തിന്റെ കയ്യൊപ്പ്. യു ജി എസ് പുതിയ ബ്രാഞ്ച് തുറക്കുന്നു

 

പെരിന്തൽമണ്ണ :മുൻനിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ അർബൻ ഗ്രാമീൺ സൊസൈറ്റി പെരിന്തൽമണ്ണ ഹോസ്പിറ്റൽ ജംഗ്ഷനിലെ ഫയർ സ്റ്റേഷന് എതിർവശം ടി.കെ.ബിൽഡിങ്ങിൽ പന്ത്രണ്ടാമത് ശാഖ തുറക്കുന്നു.ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും-രാഷ്ട്രീയ- സാംസ്കാരിക-വ്യാപാരി നേതാക്കളുടെയും സാന്നിധ്യത്തിൽ നജീബ് കാന്തപുരം എംഎൽഎ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ലളിതവും സുതാര്യവുമായ ഇടപാടുകളിലൂടെ,സാധാരണക്കാരുടെ സാമ്പത്തിക കാര്യങ്ങളിൽ ഒരു ആശ്രയമായി തുടങ്ങിയ അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ്ലോൺ മലപ്പുറം ജില്ലയിൽ കൂടി സാന്നിധ്യമറിയിച്ച്, പെരിന്തൽമണ്ണയുടെ സ്വപ്നങ്ങൾക്കും ഇനി വിശ്വാസത്തിന്റെ കയ്യൊപ്പ്ചാർത്തുകയാണെന്ന് യുജിഎസ് എംഡി അജിത് പാലാട്ട് വാർത്ത കുറിപ്പിൽ പറഞ്ഞു.പ്രവർത്തന മികവും വ്യവസ്ഥകളിലെ ലാളിത്യവും പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ- സാമൂഹ്യ സേവനങ്ങളും യുജിഎസിനെ കൂടുതൽ  ജനകീയമാക്കുന്നു.യുജിഎസ് ഗ്രൂപ്പ് എംഡി അജിത് പാലാട്ട് അധ്യക്ഷനാകും.പെരിന്തൽമണ്ണ നഗരസഭ മുൻസിപ്പൽ ചെയർമാൻ പി.ഷാജി സ്ട്രോങ്ങ് റൂം ഉദ്ഘാടനം നടത്തും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ,മുൻ എംഎൽഎ വി.ശശികുമാർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.ഭിന്നശേഷി ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന പാറക്കോട്ടിൽ ഉണ്ണിയേട്ടനെ ആദരിക്കും.




പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ,സിപിഎം ഏരിയ സെക്രട്ടറി  രാജേഷ്,സിപിഐ മണ്ഡലം സെക്രട്ടറി പ്രമീള സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.രാജേന്ദ്രൻ, മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്എ.കെ.നാസർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബി.രതീഷ്, ടെക്സ്റ്റൈൽസ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ചമയം ബാപ്പു,കെവിവിഎസ് പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ, കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് അച്യുതൻ മാസ്റ്റർ,കെ വി വി എസ് മണ്ണാർക്കാട് സെക്രട്ടറി  സോനു ശിവൻ, സോഷ്യൽ വർക്കർ  ഗിരീഷ് ഗുപ്ത, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. യുജിഎസ് ഗ്രൂപ്പ് പിആർഒ ശ്യാംകുമാർ.കെ സ്വാഗതവും ഡയറക്ടർ അഭിലാഷ് പി.കെ. നന്ദിയും പറയും.


Post a Comment

Previous Post Next Post