മണ്ണാർക്കാട് : ഐ.ടി.എച്ച് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാർത്ഥികളുടെ കോഴ്സിന്റെ ഭാഗമായ ലാംപ് ലൈറ്റിംഗ് & കോട്ടിംഗ് സെറിമണി പി.കെ ദാസ് മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം അസ്സി. പ്രൊഫസ്സറും കല്ലടിക്കോട് ഐ.ജെ ഹോസ്പിറ്റൽ എം.ഡി യുമായ ഡോ. മാത്യു പനക്കാത്തോട്ടം ഉദ്ഘാടനം ചെയ്തു.ആതുരസേവന രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്ന വിദ്യാർത്ഥികൾ ആരോഗ്യ മേഖലയെ സേവനമനോഭാവത്തോടു കൂടി നോക്കി കാണണമെന്നും,ചെയ്യുന്ന തൊഴിലിനോട് പരിപൂർണ്ണ ആത്മാർത്ഥതയും,അർപ്പണ മനോഭാവവും ഉള്ളവരായി പ്രവർത്തിക്കണമെന്നും ഡോക്ടർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.തുടർന്ന് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദീപം തെളിയിച്ചു നൽകുകയും, ഫാർമസി, ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥികൾക്ക് കോട്ടുകൾ കൈ മാറുകയും ചെയ്തു.
ചടങ്ങിൽ ഐ. ടി.എച്ച് സ്ഥാപനങ്ങളുടെ ചെയർമാൻ ജുബിൻ.കെ.ജോസ് അധ്യക്ഷത വഹിക്കുകയും, മണ്ണാർക്കാട് ബ്രാഞ്ച് ഹെഡ് പ്രമോദ്. കെ. ജനാർദ്ദനൻ സ്വാഗതം ആശംസിക്കുകയും, നഴ്സിങ് അധ്യാപിക ഷാഹിന ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ പ്രതിനിധിയായ റാഷിദ നന്ദിയും പറഞ്ഞു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും തുടർന്ന് വേദിയിൽ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.അധ്യാപകരായ അലക്സ് ജോസഫ്, ദിവ്യ,രേഷ്മ, നീതു പെരിഞ്ചേരി, അരുന്ധതി, നീതു പ്രസാദ്, ജിഷ, ഷാഹിന, ഹരിഷ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
Post a Comment