കാരാകുറുശ്ശി :വാഴമ്പുറം എ.എം.യു.പി.സ്കൂൾ സർഗലയ സ്കൂൾ നൂറ്റി എട്ടാം വാർഷിക ആഘോഷവും,മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക പി.ഗിരിജ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും വ്യാഴം വൈകിട്ട് 4:30ന് നടക്കും. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയുടെ അധ്യക്ഷതയിൽ എം പി. വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും.
കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലത വിശിഷ്ടാതിഥിയാവും. സ്കൂൾ മാനേജർ റസാക് മൗലവി,ജില്ലാ പഞ്ചായത്ത് മെമ്പർ പി.മൊയ്തീൻകുട്ടി തുടങ്ങി നിരവധി സാംസ്കാരിക രാഷ്ട്രീയ പ്രമുഖരും വിദ്യാഭ്യാസ പ്രവർത്തകരും സർഗലയ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രധാന അധ്യാപകൻ എം.രാജൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Post a Comment