മണ്ണാർക്കാട് :ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കേരള സിവിൽ ഡിഫൻസ് സർവീസ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെന്റ് വിവിധ തരത്തിലുള്ള അപകടങ്ങൾ ആയ തീപിടുത്ത അപകടങ്ങൾ, റോഡ് അപകടങ്ങൾ, ജലാശയ അപകടങ്ങൾ, മണ്ണിടിച്ചിൽ അപകടങ്ങൾ, പ്രളയം, പ്രഥമ ശുശ്രൂഷ, അപകടം മുന്നൊരുക്കങ്ങൾ, ആളുകളെ മാറ്റി പാർപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ വിവിധതരം പാലങ്ങളുടെ നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ 96 മണിക്കൂർ നീണ്ട പരിശീലിന് പരിപാടിയായിരുന്നു ഇവർക്ക് ലഭിച്ചത്.
സ്റ്റേഷൻ തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആയിരുന്നു ട്രെയിനിങ് ക്രമീകരണം ചെയ്തിരുന്നത്.
അപകട രക്ഷാപ്രവർത്തനങ്ങൾ നേരിടുമ്പോൾ ധരിക്കേണ്ട അടിയന്തര സുരക്ഷ കിറ്റ് ഇവർക്ക് വിതരണം ചെയ്യുകയുണ്ടായി. 17ഇനം സാധനങ്ങളായിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. വിതരണം ചെയ്ത കിറ്റുകൾക്ക് 15 ലക്ഷം രൂപയോളം വില വരുന്നതാണ് സുരക്ഷാ കിറ്റുകൾ
12 ദിവസം നീണ്ടു നിന്ന പരിശീലന പരിപാടികൾ വിജയകരമായി പൂർത്തിയായവർക്കുള്ള സുരക്ഷാ കിറ്റ് മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം വിതരണംചെയ്തിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടി സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും ഹാൻഡ്ബുക്കും വിതരണം ചെയ്തു.
ആപതാ മിത്ര കോഡിനേറ്റേഴ്സ് ആയ ആയ.വി.സുരേഷ് കുമാർ, ശ്രീജേഷ് കെ, സജിത്ത് മോൻ. എസ്. നിയാസൂദ്ദീൻ എ പി തുടങ്ങിയവർ ആശംസ അറിയിച്ചു.അപ താ മിത്ര വളണ്ടിയർ സവാദ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു.
Post a Comment