കാരാകുറുശ്ശി വലിയട്ട അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം മാർച്ച് 8ന്

 

കാരാകുറിശ്ശി : കാരാകുറിശ്ശി വലിയട്ട അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം മാർച്ച് എട്ടിന് അതിവിപുലമായ പരിപാടികളോട് കൂടി ആഘോഷിക്കുന്നു. സുദേവൻ അയ്യപ്പൻകോട്ടയുടെ നേതൃത്വത്തിൽ രാവിലെ പത്തിന് അയ്യപ്പനെ കുടി വയ്ക്കുന്നതോടുകൂടി അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് തുടക്കം ആകുന്നു. ഉച്ചയ്ക്ക് 11ന് ഉച്ചപൂജ വൈകിട്ട് 2: 30ന് പാലക്കൊമ്പ് എടുക്കുന്നതിന് വേണ്ടി കാരാകുറിശ്ശി യാനാപുരം വിഷ്ണുക്ഷേത്ര പരിസരത്ത് എത്തിച്ചേരുന്നു. തുടർന്ന് പാലക്കൊമ്പ് എടുത്ത് കാരാകുറുശ്ശി, അയ്യപ്പൻകാവ് ജംഗ്ഷൻ, കാരാകുറുശ്ശി സ്കൂൾ ജംഗ്ഷൻ വഴി ദീപാരാധന സമയത്ത് വലിയട്ട അയ്യപ്പക്ഷേത്രത്തിൽ എത്തിച്ചേരുന്നു. തുടർന്ന് പന്തൽ നൃത്തം, 7: 30ന് തിരുവാതിരക്കളി, എട്ടുമണിക്ക് അന്നദാനം, 8:30ന് ഭക്തിഗാനമേള



9: 30ന് കരിമരുന്ന് പ്രയോഗം, 10 മണിക്ക് തായമ്പക, 11മണിക്ക് അയ്യപ്പൻ പാട്ട്, 3 :30ന് പാൽക്കിണ്ടി എഴുന്നള്ളിപ്പ്, നാലുമണിക്ക് തിരിയുഴിച്ചിൽ, 5 മണിക്ക് വെട്ടും തടവും, 5: 30ന് കനൽ ചാട്ടം,  ആറുമണിക്ക് ഗുരുതി ദർപ്പണത്തോട് കൂടി അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് തിരശ്ശീല വീഴുന്നു.


Post a Comment

Previous Post Next Post