ദേശീയപാതയുടെ നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ തുപ്പനാട് -മീൻവല്ലം റോഡിൻ്റെ പാറക്കാൽ കനാൽ ഭാഗം വരെ നിർമ്മാണം പൂർത്തീകരിച്ച റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.തുപ്പനാട് സെൻ്ററിൽ നടന്ന ഉദ്ഘാടന പൊതു യോഗത്തിൽ കോങ്ങാട് എം.എൽ.എ കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ച് സംസാരിച്ചു. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതയായിരുന്നിട്ടും,ഈ റോഡിലെ യാത്ര വലിയ ദുരിതമായിരുന്നു.അല്പം വൈകിയാണെങ്കിലും റോഡ് നവീകരണം പൂർത്തിയാക്കിയത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും അനുഗ്രഹമായി.
നിർമ്മാണം പൂർത്തിയാക്കിയ റോഡ് എം.എൽ.എ ജനങ്ങൾക്കായി തുറന്നു കൊടുത്തു.അനുബന്ധമായി മരുതുംകാട് മുതൽ മൂന്നേക്കർ വരെയുള്ള ഭാഗത്ത് ഒരു കോടി രൂപ ചിലവിലുള്ള നവീകരണ പ്രവർത്തനങ്ങൾക്കായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും എം.എൽ.എ അറിയിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പിഎസ് രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്തംഗം അബ്ദുള്ളക്കുട്ടി നന്ദിയും പറഞ്ഞു.
Post a Comment