മണ്ണാർക്കാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.തെങ്കര ആമ്പാടം കോളനിയിലെ സജിത്തിനെ (23) ആണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.മണ്ണാർക്കാട് സർക്കിൾ ഇൻസ്പെക്ടർഇ.ആർ.ബൈജു,എ.എസ്.ഐമാരായ ശാന്തകുമാരി,ശ്യാംകുമാർ,സിനിയർ സിവിൽ പോലീസ് ഓഫീസർ ഷിജി,സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment