കരിമ്പ-പള്ളിപ്പടി മുസ്‌ലിം ലീഗ് കമ്മിറ്റി നിർമിച്ചു നൽകിയ രണ്ടാമത് ബൈത്തു റഹ്‌മ (കാരുണ്യ ഭവനം)സമർപ്പണവും ചികിത്സ ധന സഹായ വിതരണത്തിന്റെയും ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.കരിമ്പ-പള്ളിപ്പടി സെന്റർ കെ.എ.അബ്ദുൽ വഹാബ് നഗറിൽ നടത്തിയ പൊതു സമ്മേളനത്തിൽ ബൈത്തുറഹ്മ നിർമ്മാണ കമ്മിറ്റി ചെയർമാൻ മുഹമ്മദലി എൻ.എ അധ്യക്ഷനായി.സിദ്ധിക്ക് അലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
ടി.എസ്.സിദ്ദീഖ്,എം എസ്.നാസർ, നിസാമുദ്ദീൻ പൊന്നങ്കോട്,വിഎം അൻവർ സാദിക്ക്, യൂസഫ് പാലക്കൽ, മുഹമ്മദ് ഹാരിസ് തുടങ്ങി മുസ്ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവർത്തകരും ഉദ്ഘാടന പൊതുയോഗത്തിൽ സംബന്ധിച്ചു.ബൈത്തുറഹ്മ നിർമ്മാണ കമ്മിറ്റി കൺവീനർ റിയാസ് കെഎം സ്വാഗതവും ശിഹാബ് ചെല്ലിപ്പറമ്പിൽ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി ബൈത്തുറഹ്മയിൽ നടന്ന സംഗമത്തിൽ വി കെ ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയായി പങ്കെടുത്തു.
Post a Comment