മുതുകുർശ്ശി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം പിസി ജോസഫ് സ്മാരക ഹാൾ- ഉദ്ഘാടനം ചെയ്തു

 

തച്ചമ്പാറ-മുതുകുറുശ്ശി പ്രദേശവാസികളുടെ   ആരോഗ്യ പരിപാലന കേന്ദ്രമായി പ്രവർത്തിക്കുന്ന  കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്  എം എൽ എയുടെ ആസ്തിവികസന   ഫണ്ടിൽ നിന്നും തുക അനുവദിച്ച് പുതിയ കെട്ടിടം പൂർത്തിയാക്കി. എംഎൽഎ അഡ്വ.കെ. ശാന്തകുമാരി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.   ആധുനിക രീതിയിലുള്ള ആശുപത്രി സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള പുതിയ കെട്ടിടം 'പി.സി. ജോസഫ് സ്മാരക ഹാൾ ' എന്ന പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്.  വൈസ് പ്രസിഡന്റ് രാജി ജോണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ തുടങ്ങി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. 




Post a Comment

Previous Post Next Post