കല്ലടിക്കോട് : സ്ഥിരമായി അപകടങ്ങൾ സംഭവിച്ചു കൊണ്ടിരുന്ന പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പടെ 17 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യബസ്, കണ്ടെയ്‌നര്‍ ലോറി, കാര്‍ എന്നിവയാണ് അപകടത്തില്‍പെട്ടത്. ബസ് യാത്രക്കാരായ 13 പേര്‍ക്കും കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ലോറി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സെന്തില്‍കുമാറിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ പനയമ്പാടം വളവില്‍ വെച്ചായിരുന്നു അപകടം. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുറകിൽ വന്ന കാർ ലോറിക്ക് പിന്നിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. പരിക്കേറ്റ യാത്രക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മുൻപും പനയം പാടത്ത് നിരവധി വാഹന അപകടങ്ങൾ സംഭവിക്കുകയും അപകടങ്ങളെ തുടർന്ന് റോഡിനെ ഗ്രിപ്പിടൽ പ്രവർത്തനങ്ങളും ചെയ്തിരുന്നു.
വീണ്ടും ഭയപ്പെടുത്തി പനയംപാടം : പനയമ്പാടത്ത് വാഹനാപകടം, 17പേര്‍ക്ക് പരിക്ക്
The present
0
Post a Comment