പത്തിരിപ്പാല: ഗുരുതരരോഗങ്ങളാൽ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്ന 64 പേർക്ക് ദയ ഒരേ വേദിയിൽ നടത്തിയ ചികിത്സ സഹായ വിതരണം 'കാരുണ്യ സംഗമം'കനിവിന്റെയും സഹാനുഭൂതിയുടെയും മഹത്തായൊരു മാതൃകയായി.പായസ ചലഞ്ചിലൂടെ നേടിയ സഹായധനമാണ് പാവപ്പെട്ട 64 രോഗികൾക്ക് കാരുണ്യ ഹസ്തമായി മാറിയത്.ആരോഗ്യ പരിപാലന സഹായങ്ങൾ പ്രതീക്ഷിക്കുന്ന പാവപ്പെട്ട രോഗികൾക്ക് ഇതൊരു വമ്പിച്ച ആശ്വാസമായി.
ലക്കിടി മംഗലം ദയ റീജിയണൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തിയ 'കാരുണ്യ സംഗമം' ദയ ട്രസ്റ്റ് സ്ഥാപകൻ ഇ.ബി.രമേഷ് ഉദ്ഘാടനം ചെയ്തു.ദയ ട്രഷറർ ശങ്കർജി കോങ്ങാട് അധ്യക്ഷനായി.കാരുണ്യ സംഗമം വേദിയിൽ അമ്പത്തിനാലാംഘട്ടം മരുന്ന് വിതരണവും നടത്തി.നിരാലംബരെയും ആശയറ്റവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദയ ചാരിറ്റബിൾ ട്രസ്റ്റ് വൈവിധ്യമാർന്ന കർമ്മ പരിപാടികളാണ് നടത്തിവരുന്നത്. ദയ ഉന്നതാധികാര സമിതി അംഗങ്ങൾ,കുടുംബാംഗങ്ങൾ,ജീവനക്കാർ എന്നിവർ ചികിത്സ ധനസഹായ ചെക്കുകളുടേയും മരുന്നുകളുടേയും വിതരണത്തിൽ പങ്കാളികളായി.ദയുടെ പായസം ചാലഞ്ചിൽ സഹകരിച്ചവരെ ആദരിച്ചു.ദയ അമ്പലപ്പാറ സോൺ കൺവീനർ മോഹൻദാസ് കാട്ടുകുളം പ്രാർത്ഥന ഗീതം ആലപിച്ചു.ദയ ട്രസ്റ്റി എം ജി ആന്റണി എറണാകുളം,വൈസ് ചെയർപേഴ്സൺ ഷൈനി രമേഷ്,ട്രസ്റ്റി മോഹൻദാസ് മഠത്തിൽ,അഡ്മിൻ പാനൽ പാനൽ അംഗം ശോഭ തെക്കേടത്ത്, അഡ്വൈസറി ബോർഡ് അംഗങ്ങൾ ഉണ്ണികൃഷ്ണൻ.കെ.പി, മുകുന്ദൻ കെ.ആർ, ദയ അഡ്മിൻ പാനൽ അംഗം ലളിത ഹരി, തുടങ്ങിയവർ സംസാരിച്ചു
Post a Comment