പാലക്കാട് :ഗുരുതരരോഗങ്ങളാൽ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്ന 64 പേർക്ക് ദയ ഒരേ വേദിയിൽ നടത്തിയ ചികിത്സ സഹായ വിതരണം 'കാരുണ്യ സംഗമം'കനിവിന്റെയും സഹാനുഭൂതിയുടെയും മഹത്തായൊരു മാതൃകയായി.പായസ ചലഞ്ചിലൂടെ നേടിയ സഹായധനമാണ് പാവപ്പെട്ട 64 രോഗികൾക്ക് കാരുണ്യ ഹസ്തമായി മാറിയത്.ആരോഗ്യ പരിപാലന സഹായങ്ങൾ പ്രതീക്ഷിക്കുന്ന പാവപ്പെട്ട രോഗികൾക്ക് ഇതൊരു വമ്പിച്ച ആശ്വാസമായി.ലക്കിടി മംഗലം ദയ റീജിയണൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തിയ 'കാരുണ്യ സംഗമം' ദയ ട്രസ്റ്റ് സ്ഥാപകൻ ഇ.ബി.രമേഷ് ഉദ്ഘാടനം ചെയ്തു.ദയ ട്രഷറർ ശങ്കർജി കോങ്ങാട് അധ്യക്ഷനായി.കാരുണ്യ സംഗമം വേദിയിൽഅമ്പത്തിനാലാംഘട്ടംമരുന്ന് വിതരണവും നടത്തി.21 ദയാ ഭവനങ്ങൾ,ദയ മംഗല്യ ദീപത്തിലൂടെ 20വിവാഹങ്ങൾ,10 പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് കാരുണ്യ വിപ്ലവം,മരുന്ന് നൽകൽ പദ്ധതി,സാന്ത്വന ചികിത്സാ വിഭാഗം, നിരാലംബർക്ക് ചികിത്സാധന സഹായ വിതരണം,ഓണക്കിറ്റ്, റമദാൻ കിറ്റ്,എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങ്,വിദ്യോദയ- വിദ്യാഭ്യാസ സഹായം തുടങ്ങിയ വിവിധ കർമ പദ്ധതികൾ ദയ നടത്തിവരുന്നു.
ദയ പായസ ചലഞ്ച് സമാഹരിച്ച സഹായധനം, 64 പാവപ്പെട്ട രോഗികൾക്ക് 'കാരുണ്യ സംഗമ'ത്തിൽ വിതരണം ചെയ്തു
Samad Kalladikode
0
Post a Comment