വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സംഘടിപ്പിച്ച പ്രകൃതിപഠന ക്യാമ്പ്‌ സമാപിച്ചു.

 

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ സൈലൻറ് വാലി നാഷണൽ പാർക്കിൽ പ്രകൃതിപഠന ക്യാമ്പ്‌ സംഘടിപ്പിച്ചു. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടിയാണ് പ്രകൃതി പഠന ക്യാമ്പ് സഘടിപ്പിച്ചത്. പരിപാടി തുടിക്കി റൈഞ്ച്‌ ഓഫീസർ പി.ജി ബാലമുരളി ഉദ്ഘാടനം ചെയ്തു. "വനവും വന്യജീവിയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത" എന്ന വിഷയത്തിൽ ആനവായ്‌ ഡെപ്യൂട്ടി റൈഞ്ച്‌ ഓഫീസർ കെ രമേശ്‌ കുമാർ വിശയാവതരണം നടത്തി. പി.ടി.എ പ്രസിഡന്റ്‌ എം.പി നൗഷാദ്‌ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി കാടിന്റെ വിവിധ ഭാഗങ്ങളും കാട്ടാറുകളും സന്ദർശിച്ചു. "പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം" എന്ന വിഷയത്തിൽ സെക്ഷൻ ഫോറസ്റ്റ്‌ ഓഫീസർ കെ ബിനൂപും "പ്രകൃതി സംരക്ഷണത്തിൽ വനങ്ങളുടെ പ്രാധാന്യം" എന്ന വിഷയത്തിൽ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ വി.എം സൗമ്യയും "കുട്ടികൾക്കുണ്ടാവേണ്ട നല്ല ശീലങ്ങൾ" എന്ന വിഷയത്തിൽ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ എം ഹരിതയും ക്ലാസ്സെടുത്തു. നാച്ചറലിസ്റ്റ്‌ കെ ജമാലുദ്ദീൻ , ഫോറസ്റ്റ്‌ വാച്ചർ പി ശാന്തമ്മ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഹ്മത്ത്‌ മഠത്തൊടി സ്റ്റാഫ്‌ കൺവീനർ സി മുഹമ്മദാലി എം.പി.ടി.എ പ്രസിഡന്റ്‌ സി റുബീന, പി.ടി.എ അംഗങ്ങളായ എം അയ്യൂബ്‌, കെ ലുഖ്മാൻ, എം റസാഖ്‌, എം മുസ്തഫ, ടി സുബൈദ അധ്യാപകരായ കെ.പി. ഫായിഖ് റോഷൻ, എം ഷബാന ഷിബില, കെ സൗമ്യ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post