തച്ചമ്പാറ പഞ്ചായത്ത് ബി.ജെ പി അഞ്ചാം വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി

 

തച്ചമ്പാറ : തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് മുണ്ടമ്പലത്ത് നടക്കുന്ന നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജോർജ് തച്ചമ്പാറയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു . മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ തച്ചമ്പാറയിലും ഭാരതീയ ജനതാ പാർട്ടിക്ക് ചരിത്രം തിരുത്തിക്കുറിക്കാൻ സാധിക്കുമെന്നും , അഞ്ചാം വാർഡിൽ ബിജെപി പ്രതിനിധിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു . രാഷ്ട്രീയ രംഗത്തും ജനപ്രതിനിധി എന്ന നിലയിലും ഒട്ടേറെ അനുഭവസമ്പത്തുള്ള ജോർജ് തച്ചമ്പാറക്ക് കേന്ദ്രസർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ തച്ചമ്പാറയിലെ സാധാരണക്കാരിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പുതുതായി ബിജെപി യിലേക്ക് വന്ന ആളുകൾക്ക് കൺവെൻഷനിൽ സ്വീകരണം നൽകി.തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ തെക്കുംപുറം അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി രവി അടിയത്ത് , മണ്ഡലം അധ്യക്ഷൻ പി ജയരാജ് , മണ്ഡലം പ്രഭാരി എം പി ശ്രീകുമാർ , മുരളി മുതുകുറുശ്ശി ,സന്തോഷ് പാലക്കയം , ബിന്ദു വിജയൻ , രേഷ്മ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post