ഒറ്റപ്പാലം: സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ വിവിധ കർമ പരിപാടികളുടെ ഭാഗമായി തെക്കേതിൽ രാമൻ വൈദ്യർ ഫൗണ്ടേഷൻ ആയുർവേദികയും പാലക്കാട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.ലക്കിടി മംഗലം,പിലിക്കാട്ട് തൊടി എസ് ആർ വി ജെ ബി സ്കൂളിൽ നടത്തിയ നേത്ര പരിശോധന ക്യാമ്പ് നാൽപതോളം രോഗികൾക്ക് പ്രയോജനകരമായി.എല്ലാ നേത്രരോഗങ്ങൾക്കും ക്യാമ്പിൽ സൗജന്യ പരിശോധനയുണ്ടായിരുന്നു.ക്യാമ്പിൽ നടത്തിയ പരിശോധനയിൽ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.സ്വാമി രാമപ്രസാദാനന്ദ സരസ്വതി മഹാരാജ്,സ്കൂൾ പ്രധാന അധ്യാപകൻ കിരൺ,റഷീദ്,ബാലൻ.ടി,മോഹനൻ കായലിൽ തുടങ്ങിയവർ നേത്ര പരിശോധന ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment