തച്ചമ്പാറ: എം എസ് എഫ് തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കൾ ശേഖരിച്ച് എം എസ് എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ യു ഹംസയെ ഏല്പിച്ചു. ജില്ലാ കമ്മിറ്റിയുടെ വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രയാസമാനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ കൂടെ നിന്ന് സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും എം എസ് എഫ് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സബാഹ് നിഷാദ് നന്ദി അറിയിച്ചു.
വയനാടിന് കൈത്താങ്ങായി എം എസ് എഫ് തച്ചമ്പാറയും
The present
0
Post a Comment