ചെത്തല്ലൂർ:വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രഥമ നിർവ്വാഹക സമിതി യോഗം ചേർന്നു.ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ സി.അബൂബക്കർ അധ്യക്ഷനായി. ഒരു വർഷത്തെ പ്രവർത്തന കലണ്ടർ ഉപജില്ല വിദ്യാരംഗം കോഡിനേറ്റർ പി ഷീബശ്രീക്ക് നൽകി പ്രകാശനം ചെയ്തു .ഭാഷാ സെമിനാർ ,അറിവുത്സവം,വാങ്ങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ,എൽ പി മേഖലാതല സർഗോത്സവം,ഉപജില്ലാ സർഗോത്സവം,ഗാന്ധിദർശൻ പരിപാടി,ഓണപ്പതിപ്പ് ശേഖരം, കേരളപ്പിറവിയുമായി ബന്ധപ്പെട്ട മുദ്രാഗീത രചന, കവിതാലാപനം എന്നിവ സംഘടിപ്പിക്കൽ,സാംസ്ക്കാരിക യാത്ര,അവാർഡ് വിതരണം,എന്നീ പരിപാടികൾ നടത്താനാണ് തീരുമാനമായത്.യോഗത്തിൽ പി എം മധു, കെ കെ മണികണ്ഠൻ, സജിന എം നായർ, ഫിറോസ് ഖാൻ, പി ആർ ശൈലജ ,പി കെ ആശ, ജയചന്ദ്രൻ ചെത്തല്ലൂർ എന്നിവർ സംസാരിച്ചു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രഥമ നിർവ്വാഹക സമിതി യോഗം
The present
0
Post a Comment