മണ്ണാർക്കാട് :വിശപ്പ് രഹിത നാട് എന്ന ആശയത്തിലൂന്നി,സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന
സ്നേഹപൂർവ്വം സാന്ത്വനസ്പർശം കൂട്ടായ്മ മണ്ണാർക്കാട് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പയിൻ നടത്തി.ലോകം വലിയ സാങ്കേതിക പുരോഗതി നേടിയെങ്കിലും മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ രക്തം സന്നദ്ധ പ്രവർത്തനത്തിലൂടെ മാത്രമേ സ്വീകരിയ്ക്കുവാനും കൊടുക്കുവാനും കഴിയു.മാനവികതയുടെയും മനുഷ്യ സഹോദര്യത്തിന്റെയും അടയാളമാണ് രക്തദാനം.അത് പലപ്പോഴും ജീവദാനവും മഹാദാനവുമാണ്. മണ്ണാർക്കാട് ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിന് മുഖ്യരക്ഷധികാരി ചിന്നകുട്ടൻ നേതൃത്വം നൽകി. സ്നേഹപൂർവ്വം സാന്ത്വനസ്പർശം അംഗങ്ങളായ നൗഷാദ് കെ വി, രാധാകൃഷ്ണൻ ആർ കെ എം,രമേശ് ആർ കെ എം,അമർനാഥ് പനയമ്പാടം, രഖിൻ പുനത്തിൽ,മാധവൻ ഉണ്ണി ശ്രീനിലയം,പ്രദീപ് പറക്കാട്,കൃഷ്ണദാസ് കുറ്റിച്ചോല,സജയ് വടക്കേക്കര,ജാഫർ വാഴയംപുറം,ഫഹദ് കപ്പടം,രഖിൻ മുണ്ടൂർ തുടങ്ങിയവർ രക്‌തദാനം നടത്തി
Post a Comment