പാലക്കയം:ഞായറാഴ്ച വൈകുന്നേരം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടുകിട്ടി. കാണാതായ സ്ഥലത്തിന് സമീപമുള്ള വെള്ളക്കെട്ട് നിറഞ്ഞുനിൽക്കുന്ന കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്താൻ ആയത്. ഞായറാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനെ തുടർന്ന് അന്വേഷണം നിർത്തിവയ്ക്കുകയായിരുന്നു. മണ്ണാർക്കാട് സ്വദേശി മണികണ്ഠന്റെ മകൻ വിജയ്(21) ആണ് വെള്ളത്തിൽ വീണ് മരിച്ചത്. മൃതദേഹം പാലക്കാകാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹം കൈമാറും
പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടുകിട്ടി
The present
0
Post a Comment