നല്ലപാഠം ജില്ലയിൽ ഒന്നാം സ്ഥാനം‌ നേടിയ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു‌.

 

എടത്തനാട്ടുകര: 2023-24 അധ്യയന വർഷത്തിൽ മികച്ച പ്രവർത്തനങ്ങക്ക്‌ മലയാള മനോരമ ഏർപ്പെടുത്തിയ നല്ലപാഠം ജില്ലാ അവാർഡിൽ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും ജില്ലയിലെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർമ്മാർക്കുള്ള പുരസ്കാരങ്ങളും മികച്ച അക്ഷരക്കൂട്ട്‌ ലൈബ്രറി പുരസ്കാരം കരസ്ഥമാക്കുംകയും ചെയ്ത വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ വിജയാഹ്ലാദ ഘോഷയാത്ര സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ എം.പി നൗഷാദ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ പി മൂസ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലയിലെ മികച്ച നല്ലപാഠം കോ-ഓർഡിനേറ്റർമ്മാരായി തിരഞ്ഞെടുത്ത സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ എന്നിവരെ പി.ടി.എ അനുമോദിച്ചു. ജില്ലയിലെ 400 ൽ പരം വിദ്യാലയങ്ങളോട്‌ മത്സരിച്ചാണ് വിദ്യാലയം ഈ പുരസ്കാരം കരസ്ഥമാക്കിയത്‌. എം.പി.ടി.എ പ്രസിഡന്റ്‌ സി റുബീന എം.പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ പി ശാരിക, വി.പി സജ്‌ല, ടി സിയ എസ്‌.എം.സി അംഗം നാസർ കാപ്പുങ്ങൽ പി.ടി.എ അംഗങ്ങളായ പി.പി ഉമ്മർ‌, എം മുസ്തഫ, സി.പി ഷാഹിദ്‌, കെ ബുഷറ, സി.പി നുസ്‌റത്ത്‌, സി.പി മുർഷിദ, പി സാബിറ നല്ലപാഠം കോ-ഓർഡിനേറ്റർമ്മാരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ പ്രധാനാധ്യാപിക ‌ കെ.എം ഷാഹിന സലീം അധ്യാപകരായ കെ.എ മിന്നത്ത്‌, എം.പി മിനീഷ, എം ഷബാന ഷിബില, ഐ ബേബി സൽവ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ, പി നബീൽ ഷ, എം അജന ഷെറിൻ, പി ഫെമിന, എ ദിലു ഹന്നാൻ, വി.പി അഫ്‌ലഹ്‌ എന്നിവർ സംബന്ധിച്ചു. വിജയാഹ്ലാദത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിഭവസമൃദമായ ഭക്ഷണവും ഒരുക്കി.

Post a Comment

Previous Post Next Post