രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ ഗാന്ധിജിയുടെ ആശ്രമ പരീക്ഷണങ്ങളും രചനാത്മക പദ്ധതികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു ഡോ.എം.പി.മത്തായി ഉദ്ഘാടനം ചെയ്തു

 


പാലക്കാട് :നിത്യജീവിതത്തെ അതിലളിതമാക്കിയും ആശ്രമ വ്രതങ്ങൾ കഠിനമായി പാലിച്ചും ഗാന്ധിജിയുടെ ആശ്രമങ്ങൾ വിശക്കുന്നവൻ്റെ പ്രതീകമായി മാറിയിരുന്നുവെന്ന്

പ്രമുഖ ഗാന്ധിയനും പരിശീലകനുമായ ഡോ. എം.പി.മത്തായി അഭിപ്രായപ്പെട്ടു.

സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥ കൊണ്ടുവരുവാനാണ് ഗാന്ധിജി തൻ്റെ ആശ്രമ പരീക്ഷണങ്ങളിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ രാഷ്ട്രീയാധികാരം ജനങ്ങളിലാണെന്നും അവരുടെ സർഗ്ഗാത്മകത യിലും ജീവിതവൃത്തികളിലുമാണ് ജനശക്തിയുടെ ഉറവിടമെന്നും രചനാത്മക പദ്ധതിയിലൂടെ ഗാന്ധിജി തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ ഗാന്ധിജിയുടെ ആശ്രമ പരീക്ഷണങ്ങളും രചനാത്മക പദ്ധതികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി. കബീർ ഉൽഘാടനം ചെയ്തു.

കേരള സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി. ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സർവ്വോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.സുധീർ, ഗാന്ധിഗിരി ഡയറക്ടർ ലക്ഷ്മിപത്മനാഭൻ, സഹജീവനം ദ്ധയറക്ടർ ഗിരീഷ് കടുന്തിരുത്തി, ഗാന്ധി ദർശൻ സമിതി സെക്രട്ടറി പി.എസ്. മുരളീധരൻ,സർവ്വോദയം ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ ബാലുശ്ശേരി, സർവ്വോദയ കേന്ദ്രം ജോയിൻ്റ് ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, ജനാരോഗ്യപ്രസ്ഥാനം കൺവീനർ ടി.ആർ. സന്തോഷ് കുമാർ,ഡി. ഡിബിൻ കുമാർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post